Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical Colleges

സിസിടിവി മാനദണ്ഡം ലംഘിച്ച മെഡി. കോളജുകൾക്ക് താക്കീത്

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും സി​സി​ടി​വി കാമ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന് കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 70 മെ​ഡി​ക്ക​ൽ കോ​ളജു​ക​ൾ​ക്ക് ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ (എ​ൻ​എം​സി) ക​ർ​ശ​ന താ​ക്കീ​ത് ന​ൽ​കി. കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​നും കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജി​നു​മാ​ണ് എ​ൻ​എം​സി​യു​ടെ നി​ർ​ദേ​ശം ല​ഭി​ച്ച​ത്.

നി​ല​വി​ലു​ള്ള എ​ൻ​എം​സി ച​ട്ട​ങ്ങ​ൾ പ്ര​കാ​രം ഓ​രോ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും നി​ർ​ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ലാ​യി 25 കാമ​റ​ക​ൾ സ്ഥാ​പി​ക്കു​ക​യും നെ​റ്റ്‌​വ​ർ​ക്ക് വീ​ഡി​യോ റി​ക്കാ​ർ​ഡ​ർ (എ​ൻ​വി​ആ​ർ) സ​ജ്ജീ​ക​രി​ച്ച് അ​തി​ന്‍റെ ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ൾ എ​ൻ​എം​സി​ക്ക് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യ​ണം. കൂ​ടാ​തെ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി 30 ദി​വ​സ​ത്തെ ദൃ​ശ്യ​ങ്ങ​ൾ റി​ക്കാ​ർ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്കു​ക​യും വേ​ണം.

രാ​ജ​സ്ഥാ​നി​ൽ 13ഉം ​മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ എ​ട്ടും മെ​ഡി​ക്ക​ൽ കോളജു​ക​ളും നി​യ​മം ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി. ഡ​ൽ​ഹി​യി​ൽ മൗ​ലാ​നാ ആ​സാ​ദ് മെ​ഡി​ക്ക​ൽ കോ​ള​ജ്, ആ​ർ​എം​എ​ൽ ഹോ​സ്പി​റ്റ​ൽ അ​ട​ക്കം എ​ട്ട് പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​ട്ടും പ​ല​രും ത​ങ്ങ​ളു​ടെ എ​ൻ​വി​ആ​ർ സം​വി​ധാ​നം ക​മ്മീ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്ന് എം​എം​സി ചൂ​ണ്ടി​ക്കാ​ട്ടി.

District News

മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണം: ഐ​എം​എ

കാ​സ​ര്‍​ഗോ​ഡ്: മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളും അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യാ​ല്‍ മാ​ത്ര​മേ രോ​ഗി​ക​ള്‍​ക്കും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​എ​ന്‍. മേ​നോ​ന്‍. ഐ​എം​എ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ന്‍ കാ​സ​ര്‍​ഗോ​ഡ് ഐ​എം​എ ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജ​നാ​ര്‍​ദ​ന നാ​യി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​റോ​യ് ആ​ര്‍. ച​ന്ദ്ര​ന്‍, ഡോ. ​രേ​ഖ റൈ, ഡോ. ​എം.​എ​ന്‍. അ​രു​ണ്‍, ഡോ. ​സ​ത്യ​ജി​ത്, ഡോ. ​വേ​ണു​ഗോ​പാ​ല്‍, ഡോ. ​ബി. നാ​രാ​യ​ണ​നാ​യി​ക്, ഡോ. ​ഡി.​ജി. ര​മേ​ഷ്, ഡോ. ​വി. സു​രേ​ശ​ന്‍, ഡോ. ​ടി. കാ​സിം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ പ്ര​തി​സ​ന്ധി; വി​ത​ര​ണ​ക്കാ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച പ​ണം ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന വി​ത​ര​ണ​ക്കാ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച പ​ണം ന​ൽ​കും.

ഡി​എം​ഇ​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വി​ത​ര​ണ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു . തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 11 കോ​ടി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് എ​ട്ടു കോ​ടി രൂ​പ​യു​മാ​ണ് വി​ത​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കു​ക.

ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടു​മാ​ർ​ക്ക് ഡി​എം​ഇ​യ്ക്ക് ന​ൽ​കി.157 കോ​ടി രൂ​പ​യാ​ണ് വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ വി​ത​ര​ണ​ക്കാ​ർ​ക്ക് കു​ടി​ശി​ക ഇ​ന​ത്തി​ൽ ന​ൽ​കാ​നു​ള്ള​ത്.

പ​ണം കു​റ​ച്ചെ​ങ്കി​ലും ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഉ​പ​ക​ര​ണം തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് വി​ത​ര​ണ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

Latest News

Corehub Up